വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ പുറത്തിറങ്ങി; മണിക്കൂറുകള്‍ക്കകം പത്മാവത് ഫെയ്‌സ്ബുക്ക് ലൈവിലെത്തി

മുംബൈ: വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ പുറത്തിറങ്ങിയ `പത്മാവത്’ ഫെയ്‌സ്ബുക്ക് ലൈവില്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. ഇതിനോടകം തന്നെ പതിനേഴായിരത്തിലധികം ആളുകള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രം കണ്ടുകഴിഞ്ഞു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യമെമ്പാടും 3 ഭാഷകളിലായാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തിയത്. റിലീസിന് സുപ്രിം കോടതി അനുമതി ലഭിച്ചിട്ടും രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രീകരണം മുതല്‍ക്കേ പത്മാവത് വിവാദത്തിലായിരുന്നു. ഉപാധികളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും മികച്ച സിനിമകള്‍ എന്നും പ്രക്ഷേകര്‍ നെഞ്ചിലേറ്റിയിട്ടുണ്ട് എന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനൊരുങ്ങിയത്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here