കിടിലന്‍ ഡാന്‍സുമായി സാറാ അലി ഖാന്‍

മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു താരം. കഴിഞ്ഞ ദിവസം ഒരു വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ പോയ സാറ പാര്‍ട്ടിക്കിടയില്‍ ഒരു നൃത്തം അവതരിപ്പിക്കുകയുണ്ടായി.

വിശ്വാത്മയിലെ സാത് സാമുന്ദര്‍ എന്ന ഗാനത്തിനാണ് സാറ ചുവടുവെച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ സാറ തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. സൗദാമിനി മട്ടുവിന്റെയും സിദ്ധാര്‍ഥ് ഭണ്ഡാരിയുടെയും വിവാഹ സത്കാര ചടങ്ങായിരുന്നു വേദി.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍. കരണ്‍ ജോഹര്‍, സോനം കപൂര്‍, തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തൂവെള്ള സാരിയും സില്‍വര്‍ കളറില്‍ ഹെവി മിറര്‍ വര്‍ക്ക് ചെയ്ത ബ്ലൗസും അതിന് ചേര്‍ന്ന കമ്മലും, സിംപിള്‍ അന്റ് ഹംപിള്‍ ഫാഷന്‍ സാറയെ ചടങ്ങില്‍ വേറിട്ടു നിര്‍ത്തിയിരുന്നു.

ഇപ്പോള്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ്ബ എന്ന ചിത്രത്തിലാണ് സാറ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് നായകന്‍.

സുശാന്ത് സിംഗ് രജപുത്തിന്റെ നായികയാകുന്ന ‘കേദാര്‍നാഥ്’ ആണ് സാറയുടെ അടുത്ത ചിത്രം. സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍.

https://instagram.com/p/Bh3BEJKlHkl/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here