ഖദറിട്ട വിശുദ്ധര്‍ തന്നെ ചൂഷണം ചെയ്തു

കൊച്ചി :സോളാര്‍ കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സരിതാ എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും  സര്‍ക്കാരിന്റെ  തുടര്‍  നടപടികള്‍  അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് വ്യാഴാഴ്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതില്‍ വാദം കേള്‍ക്കവെയാണ് പുതിയ ഹര്‍ജിയുമായി സരിതാ എസ് നായരും ഹൈക്കോടതിയെ സമീപിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങളെ എതിര്‍ത്താണ് സരിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഖദറിട്ട വിശുദ്ധര്‍ തന്നെ ചൂഷണം ചെയ്തു അതുകൊണ്ട് തന്നെ താന്‍ ഈ കേസിലെ ഇരയാണ്, ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കരുത്, തുടര്‍ നടപടികള്‍ തടയരുത്, നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപടേണ്ട സാഹചര്യം കേസില്‍ ഇല്ലെന്നും സരിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സരിതയുടെ ഹര്‍ജിയില്‍ കോടതി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാദം കേള്‍ക്കും. തന്റെ തന്നെ ഭരണകാലത്ത് നിയമിച്ച ജുഡീഷ്യല്‍ കമ്മീഷനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് സ്വീകരിച്ചതില്‍ അപാകതയുണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പ്രധാനമായും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here