ഹൂതി മിസൈലുകള്‍ തകര്‍ത്ത് സൗദി

റിയാദ് : ഹൂതി വിമതര്‍ യെമനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വഴിമധ്യേ ആകാശത്തുവെച്ച് തകര്‍ത്തു. റിയാദിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതി വിമതരുടെ ആക്രമണം.

റിയാദില്‍ 4 തവണ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍എക്ബാറിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്ന നിര്‍ണ്ണായക സ്ഥാപനങ്ങളുമാണ് ഹൂതികള്‍ ലക്ഷ്യമിട്ടത്.

യെമനില്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ പതിനായിരിത്തിലേറെ സാധാരണക്കാര്‍ യെമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1600 സ്‌കൂളുകള്‍ തകര്‍പ്പെട്ടവയില്‍പ്പെടും.

സാധാരണക്കാരെ പരിചയാക്കിയാണ് ഹൂതി വിമതരുടെ പോരാട്ടമെന്ന് സൗദി അരോപിക്കുന്നു. എന്നാല്‍ നിഷ്‌കളങ്കര്‍ക്കുനേരെയാണ് സൗദി ആക്രമണമെന്ന് ഹൂതി വിമതരും ആക്ഷേപിക്കുന്നു.

2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെയാണ് സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here