ടീമംഗത്തെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി

റിയാദ് : സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീമിനെക്കുറിച്ചുള്ള വീഡിയോയില്‍ ഇടംപിടിച്ച് മലയാള ഭാഷയും. റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനുള്ള സൗദി അറേബ്യന്‍ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മലയാളവും ഇടംപിടിച്ചിരിക്കുന്നത്.

മധ്യനിര താരം അബ്ദുള്‍ മാലിക് അല്‍ഖൈബരിയെ മലയാളത്തില്‍ പരിചയപ്പെടുത്തുന്ന രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിനുള്ള സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുള്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്ന് ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയില്‍ മലയാളത്തില്‍ അറിയിപ്പ് വരുന്നതായാണ് വീഡിയോയിലുള്ളത്.

സൗദിയുടെ ജീവിതവും സംസ്‌കാരവും പശ്ചാത്തലമാക്കി തയ്യാറാക്കിയ വീഡിയോയില്‍ വേറിട്ട രീതിയിലാണ് ഓരോ താരങ്ങളെയും പരിചയപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here