സൗദിക്കുനേരെ മിസൈല്‍ ആക്രമണം

റിയാദ് : യെമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വഴിമധ്യേ ആരാശത്തുവെച്ച് തകര്‍ത്തു. സൗദിയുടെ തെക്കന്‍ നഗരമായ ജാസാന്‍ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച ഹൂതികളുടെ ആക്രമണം.

വടക്കന്‍ യെമനിലെ സാദയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

യെമനിലെ വിമതര്‍ക്ക് ഇറാന്‍ ആയുധ സഹായം നല്‍കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യെമനിലെ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇതുവരെ പതിനായിരത്തിലേറെ സാധാരണക്കാര്‍ യെമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1600 സ്‌കൂളുകള്‍ തകര്‍പ്പെട്ടവയില്‍പ്പെടും. സാധാരണക്കാരെ പരിചയാക്കിയാണ് ഹൂതി വിമതരുടെ പോരാട്ടമെന്ന് സൗദി അരോപിക്കുന്നു.

എന്നാല്‍ നിഷ്‌കളങ്കര്‍ക്കുനേരെയാണ് സൗദി ആക്രമണമെന്ന് ഹൂതി വിമതരും ആക്ഷേപിക്കുന്നു. 2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെയാണ് സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here