എയര്‍ ഇന്ത്യയ്ക്ക് വ്യോമപാത തുറന്ന് സൗദി

ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വ്യോമമാര്‍ഗം തുറന്നുകൊടുത്തതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പത്രമായ ഹാരെട്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡല്‍ഹി-ടെല്‍ അവീവ് വിമാനങ്ങള്‍ക്കാണ് സൗദി വഴി യാത്രാനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. നേരത്തേ, ആഴ്ചയില്‍ മൂന്ന് തവണ ഡല്‍ഹി-ടെല്‍ അവീവ് എയര്‍ ഇന്ത്യ വിമാനയാത്രയ്ക്ക് ഡിജിസിഎ സൗദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇക്കാര്യം എയര്‍ ഇന്ത്യ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് സൗദിയുടെ നടപടിയെന്നാണ് ഹാരെട്‌സെ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പോ എയര്‍ ഇന്ത്യയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പല ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ ഈ അറബ് രാജ്യങ്ങള്‍ ഇസ്രയേലിലേക്ക് വ്യോമമാര്‍ഗം തുറന്നുകൊടുക്കാറില്ല.

സൗദി വ്യോമപാത അനുവദിച്ചാല്‍ എയര്‍ ഇന്ത്യയ്ക്ക് അഹമ്മദാബാദ്, മസ്‌കറ്റ്, സൗദി അറേബ്യ വഴി ടെല്‍ അവീവിലേക്ക് കുറഞ്ഞ ദൂരത്തിലും സമയത്തിലും സര്‍വീസ് നടത്താനാകുമെന്നതാണ് പ്രത്യേകത.

നിലവില്‍ മുംബൈ-ടെല്‍ അവീവ് വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവ കടന്ന് 7 മണിക്കൂറെടുത്താണ് എത്തുന്നത്.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here