4 ദിവസത്തിനിടെ 10 ലക്ഷത്തോളം പേര്‍ അറസ്റ്റില്‍

റിയാദ്. നാലുദിവസത്തിനിടെ സൗദി സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത് പത്തുലക്ഷത്തോളം പേരെ. ഏപ്രില്‍ 18 നും 22 നും ഇടയില്‍ 9,94000 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രമുഖ സൗദി മാധ്യമമായ ഒകാസ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

വിവിധ കുറ്റങ്ങളുടെ പേരിലാണ് ഇത്രയും പേര്‍ക്കെതിരെ നിയമ നടപടി ഉണ്ടായത്. അറസ്റ്റിലായവരില്‍ 58 ശതമാനം പേര്‍ യെമനില്‍ നിന്നുള്ളവരാണ്. 39 ശതമാനം പേര്‍ എത്യോപ്യക്കാരും 3 ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇതില്‍ ഇന്ത്യക്കാരോ മലയാളികളോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരാമര്‍ശമില്ല. തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് 14,467 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തൊഴില്‍ രേഖകളോ താമസ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരുന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

അതേസമയം അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 640 പേരും പിടിയിലായവരില്‍പ്പെടും. 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്.

കേസെടുത്ത ശേഷം നിരവധി പേരെ വിട്ടയയ്ക്കുകയായിരുന്നു. ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെ തടവിലാക്കിയതായുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ തുടരുമെന്നും ഒകാസ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here