ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് സൗദി അറേബ്യയുടെ അനുമതി ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇസ്രയേല്‍ വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ വഴി ചുറ്റിയാണ് പോകുന്നത്.
ഇത് 7 മണിക്കൂര്‍ അധികസമയമെടുക്കുകയാണ്. സൗദി അറേബ്യയിലൂടെയാണ് യാത്രയെങ്കില്‍ രണ്ട് മണിക്കൂര്‍ കുറവ് മതി. മൂന്ന് ആഴ്ചയിലൊരിക്കല്‍ സൗദിയിലൂടെ ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ ഇക്കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഈ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു സൗദിയുടെ പ്രതികരണം. നെതന്യാഹുവിന്റെ ഇപ്പോഴത്തെ പ്രഖ്യാപനത്തോടും സൗദിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എയര്‍ ഇന്ത്യയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ ചിത്രങ്ങള്‍ …