സൗദി കോഴി ഇറക്കുമതി നിരോധിച്ചു

റിയാദ് : ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട ഇറക്കുമതി സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോഴിയില്‍ നിന്നുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിര്‍ത്തലാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ചില ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണിത്.

ജനുവരിയിലാണ് കര്‍ണാടകയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് വിവിധ ജില്ലകളില്‍ രോഗം പടര്‍ന്നതായി കണ്ടെത്തി. ചൂട് കൂടുന്നതാണ് രോഗകാരണമെന്നാണ് വിദഗ്ധാഭിപ്രായം. അതേസമയം സൗദി ഇറക്കുമതി നിര്‍ത്തലാക്കിയതോടെ കച്ചവടക്കാര്‍ ആശങ്കയിലാണ്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളും നിരോധനമേര്‍പ്പെടുത്തുമോയെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 520 കോടിയുടെ കോഴി, മുട്ട കയറ്റുമതിയാണ് സൗദിയിലേക്ക് നടക്കുന്നത്. ആകെയുള്ള ഇന്ത്യന്‍ ഉല്‍പ്പാദനത്തിന്റെ 3 ശതമാനം വരും ഇത്.

ഒമാന്‍ 38 ശതമാനവും മാലിദ്വീപ് 8.3 ശതമാനവും വിയറ്റ്‌നാം ഇറക്കുമതി 7.6 ശതമാനവുമാണ്. അതേസമയം പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അദ്ധ്യക്ഷന്‍ രമേഷ് ഖാത്രി പറഞ്ഞു.

വിദേശ ഫണ്ട് കൈപ്പറ്റുന്ന ചില എന്‍ജിഒകള്‍ പൗള്‍ട്രി വ്യവസായത്തിന്റ തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here