‘സൗദിയും അണ്വായുധം സ്വന്തമാക്കും’

ദുബായ് : ഇറാനെ നേരിടാന്‍ ആവശ്യമെങ്കില്‍ ആണവ ബോംബ് സ്വന്തമാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ അണുബോബ് നിര്‍മ്മിച്ചാല്‍ സൗദിയും എത്രയും വേഗം ന്യൂക്ലിയര്‍ ബോംബ് നേടും.

സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കര്‍ശന നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

അറബ് മേഖലയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കാന്‍ ഇറാന്‍ സാമ്പത്തിക സഹായം നല്‍കുകയാണ്. ഇറാന്‍ ഭരണകര്‍ത്താവ് അയത്തൊള്ള അല്‍ ഖമേനി ഹിറ്റ്‌ലറിനെ പോലെയാണ് പെരുമാറുന്നത്.

ഹിറ്റ്‌ലറിന് സമാനമായി ഏകാധിപതിയായി തന്റെ ലക്ഷ്യങ്ങള്‍ അറബ് മേഖലയില്‍ നടപ്പാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഹിറ്റ്‌ലര്‍ ഭാവിയില്‍ ഭീഷണിയാകുമെന്ന് ആദ്യഘട്ടത്തില്‍ യൂറോപ്പിലെ പല രാജ്യങ്ങളും തിരിച്ചറിഞ്ഞിരുന്നില്ല.

പക്ഷേ ഹിറ്റ്‌ലറിന്റെ സ്വേഛാധിപത്യ വാഴ്ച ദുരന്തങ്ങള്‍ വിതച്ചപ്പോഴാണ് പ്രസ്തുത രാജ്യങ്ങള്‍ക്ക് തിരിച്ചറിവുണ്ടായത്. ഗള്‍ഫ് ലോകത്ത് അങ്ങനെ സംഭവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയ്ക്ക് അണുബോംബ് നേടേണ്ട ആവശ്യമില്ല. പക്ഷേ ഒരു കാര്യം താന്‍ വ്യക്തമാക്കാം. ഇറാന്‍ അണുബോംബ് നിര്‍മ്മിക്കുകയാണെങ്കില്‍ തങ്ങളും സമ്പാദിക്കും,
എംബിഎസ് വ്യക്തമാക്കി.

സൗദിയുമായി താരതമ്യപ്പെടുത്തിയാല്‍ സൈനിക ശേഷിയിലും സാമ്പത്തിക ശക്തിയിലും ഇറാന്‍ ഏറെ പിന്നിലാണെന്നും കിരീടാവകാശി ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here