സന്ദര്‍ശക വിസ ഫീസ് സൗദി കുത്തനെ കുറച്ചു

റിയാദ് : സന്ദര്‍ശക വിസ ഫീസ് സൗദി അറേബ്യ കുത്തനെ കുറച്ചതായി ട്രാവല്‍ ഏജന്റുമാര്‍. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് ഈടാക്കുക. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 3000 റിയാലിന് പകരം ഇനി മുതല്‍ 450 റിയാല്‍ അടച്ചാല്‍ മതി.

ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ലഭിച്ചതായി ഏജന്റുമാര്‍ വ്യക്തമാക്കി. മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് സര്‍ക്കുലര്‍ ലഭിച്ചെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സൗദിയുടെ ഔദ്യോഗിക അറിയിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. മെയ് രണ്ട് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതെന്നും ഏജന്റുമാര്‍ പറയുന്നു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ്ങിന്റെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്.

മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസയ്ക്ക് 2000 റിയാലാണ് നല്‍കേണ്ടിയരുന്നത്. ഫാമിലി വിസയ്ക്ക് 3000 റിയാലും അടയ്‌ക്കേണ്ടിയിരുന്നു.

അതായത് കേരളത്തില്‍ നിന്ന് ഫാമിലി വിസയില്‍ സൗദിയിലേക്ക് പോകുന്നവര്‍ മൂന്ന് മാസത്തേക്ക് ഇന്‍ഷുറന്‍സും ജിഎസ്ടിയുമടക്കം അന്‍പതിനായിരത്തോളം രൂപയാണ് നല്‍കി വന്നിരുന്നത്. ഇത് ഒറ്റയടിക്ക് പതിനായിരത്തിലേക്കെത്തുന്നത് യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാകും.

LEAVE A REPLY

Please enter your comment!
Please enter your name here