വന്‍കിട വിനോദ പദ്ധതിയുമായി സൗദി

റിയാദ് : വിനോദ-സാംസ്‌കാരിക രംഗത്ത് വന്‍ പദ്ധതിയുമായി സൗദി അറേബ്യ. ലോകത്തെ പ്രധാന വിനോദ കേന്ദ്രമായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ രംഗത്ത് 34.7 ബില്യണ്‍ ഡോളറാണ് സൗദി നിക്ഷേപിക്കാനൊരുങ്ങുന്നത്.

തിയേറ്റര്‍ ശൃംഖലകളും, അനുബന്ധ കേന്ദ്രങ്ങളുമാണ് പ്രധാനമായും ഒരുക്കുക. 2020 ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. 16 വിനോദ കേന്ദ്രങ്ങളാണ് സാക്ഷാത്കരിക്കുന്നത്.

തിയേറ്ററുകള്‍ക്ക് പുറമെ പലവിധ വിനോദങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അക്വാട്ടിക് സെന്ററുകളടക്കം തയ്യാറാക്കും. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മൂന്ന് ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം 2020 എന്നാണ് പദ്ധതിയുടെ പേര്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലേറെയും യുവാക്കളാണ്.

ഇവരെ മുന്‍നിര്‍ത്തിയാണ് ഇത് ആസൂത്രണം ചെയ്യുന്നത്. സ്വകാര്യ നിക്ഷേപകരുടെയും വിദേശ കമ്പനികളുടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി. വിനോദങ്ങള്‍ക്കായി പൗരന്‍മാരില്‍ പലരും വിദേശരാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്ന പതിവുണ്ട്.

ഇവര്‍ ആസ്വാദനങ്ങള്‍ക്കായി വന്‍തുക വിദേശത്ത് ചെലവഴിക്കുകയും ചെയ്യുന്നു. അവര്‍ക്ക് ആസ്വാദ്യകരമായ അനുഭവങ്ങള്‍ സൗദിയില്‍ തന്നെ ലഭ്യമാക്കിയാല്‍ വിദേശത്തേക്ക് ഒഴുകുന്ന പണം ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനാകുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here