എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സൗദിയുടെ ഇളവ്

ജിദ്ദാ :സൗദിയിലെത്തുന്ന എയര്‍ ഇന്ത്യ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ഇനി മുതല്‍ വിമാനത്താവളത്തില്‍ ശേഖരിച്ച് വെക്കില്ലെന്ന് മന്ത്രാലയം. പകരം ഇമിഗ്രേഷന്‍ സെന്ററില്‍ വെച്ച് ഇവയ്ക്ക് ബാര്‍ കോഡുകള്‍ നല്‍കും. ഈ ബാര്‍ കോഡുകള്‍ നിശ്ചിത സമയ പരിധി മാത്രമുള്ളതായിരിക്കും.

നിയമം പ്രാബല്യത്തില്‍ വരുന്നത് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. സാധാരണയായി സൗദിയില്‍ വിമാനം ഇറങ്ങുമ്പോള്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ഇമിഗ്രേഷന്‍ സെന്ററില്‍ സമര്‍പ്പിക്കണം. മടക്കു യാത്രയുടെ സമയത്ത് മാത്രമേ ഒറിജിനല്‍ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുകയുള്ളു.

പകരമായി സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പി മാത്രമേ ജീവനക്കാരുടെ കൈവശം ഉണ്ടാവുകയുള്ളു. ഇത് പലപ്പോഴും പലവിധ നിയമ പ്രശ്‌നങ്ങള്‍ക്കും വഴി വെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായില്‍  ജിദ്ദയില്‍ വിമാനമിറങ്ങിയതിന് ശേഷം പുറത്ത് ഡിന്നര്‍ കഴിക്കാന്‍ പോയ എയര്‍ലൈന്‍ ജീവനക്കാരെ സൗദി പൊലീസ് പിടികൂടി.

ഒറിജിനല്‍ രേഖകള്‍ കാണിക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ ഇവരെ പൊലീസ് വാനില്‍ കയറ്റിയിരുത്തുകയും ഫോണുകള്‍ കണ്ടു കെട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷം എയര്‍ലൈന്‍ അധികൃതരും മന്ത്രാലയവും നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി ഇത്തരത്തില്‍ ഒരു സംവിധാനം നടപ്പില്‍ വരുത്താന്‍ തീരുമാനമായത്.

എയര്‍ ഇന്ത്യക്ക് പുറമെ ജെറ്റ് എയര്‍വേയ്‌സിന്റെ ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here