സൗദി രാജകുമാരന് കിട്ടിയ രഹസ്യ സമ്മാനം

പാരീസ് :ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പായി തനിക്ക് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് നല്‍കിയ സമ്മാനം വെളിപ്പെടുത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സദസ്സില്‍ ചിരി പടര്‍ത്തി. ഫ്രാന്‍സില്‍ നിന്നും മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ രസകരമായ അനുഭവം സദസ്സുമായി പങ്കു വെച്ചത്.

അത്താഴ വിരുന്നിന് മുമ്പായി സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു രാജകുമാരന്‍ ഈ കാര്യം തുറന്ന് പറഞ്ഞത്. ‘താന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടെക്‌സാസ് സന്ദര്‍ശിച്ചിരുന്നു. അവിടെ വെച്ച് അമേരിക്കയിലെ മുന്‍ പ്രസിഡണ്ടുമാരായ ജോര്‍ജ്ജ് ബുഷുമാരേയും, അച്ഛനേയും മകനേയും കാണുവാനിടയായി. അവര്‍ക്കറിയാമായിരുന്നു എന്റെ അടുത്ത സന്ദര്‍ശനം ഫ്രാന്‍സിലേക്കാണെന്ന്. അതിനാല്‍ ഫ്രാന്‍സില്‍ അത്താഴ വിരുന്നുകളിലും പങ്കെടുക്കേണ്ടി വരും. ഇതു മനസ്സിലാക്കിയ അവര്‍ തനിക്ക് ഒരു ബാര്‍ബിക്യു സോസ് സമ്മാനിച്ചു. കൂടെ ഒരു ഉപദേശവും തന്നു ഫ്രാന്‍സിലെ അത്താഴ വിരുന്നിനിടയിലെ വിഭവങ്ങളുടെ രുചി ഇഷ്ടമാവുന്നില്ലെങ്കില്‍ ഈ ബാര്‍ബിക്യൂ സോസ് ചേര്‍ത്ത് കഴിച്ചാല്‍ മതി. എന്നാല്‍ ഈ സോസ് ഉപയോഗിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് താനെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു’.

സദസ്സ് നിറഞ്ഞ പൊട്ടിച്ചിരിയോടെയാണ് ബിന്‍ സല്‍മാന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ വാക്കുകളെ സ്വീകരിച്ചത്. പാരീസിലെ എല്ലീസി കൊട്ടാരത്തില്‍ വെച്ചായിരുന്നു ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാന്വവല്‍ മാക്രോണ്‍ മുഹമ്മദ് ബിന്‍ സല്‍മാന് വിട പറയുന്നതിന് മുന്‍പുള്ള അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here