നയതന്ത്രങ്ങളുമായി എംബിഎസ് ഫ്രാന്‍സിലേക്ക്

ദുബായ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തയാഴ്ച ഫ്രാന്‍സ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക,സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സഹകരണവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

എന്നാല്‍ യെമനില്‍ തുടരുന്ന യുദ്ധം നിര്‍ണ്ണായക ചര്‍ച്ചയാകുമെന്നാണ് വിവരം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ കൈമാറ്റം സംബന്ധിച്ചും ആശയവിനിമയം നടക്കും.

അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും എംബിഎസ് ഫ്രാന്‍സില്‍ പര്യടനം നടത്തുക. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യെമനില്‍ നിന്നും സൗദിക്കുനേരെ ആക്രമണങ്ങള്‍ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ഇറാനെതിരെ ആന്താരാഷ്ട തലത്തില്‍ നിലപാടെടുക്കാന്‍ എംബിഎസ് ഫ്രാന്‍സിന്റെ പിന്‍തുണ തേടിയേക്കും. അമേരിക്കന്‍ പര്യടനത്തിനൊടുവിലാണ് 32 കാരനായ സൗദി കിരീടാവകാശി ഫ്രാന്‍സില്‍ എത്തുന്നത്.

ഇരുരാജ്യങ്ങളുടെയും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിരവധി സുപ്രധാന പദ്ധതികളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here