ആപ്പിള്‍ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ : ആപ്പിള്‍ കമ്പനിയുടെ അമേരിക്കയിലുള്ള ആസ്ഥാന മന്ദിരം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയിലുള്ള ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിലാണ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം നടത്തിയത്.

കമ്പനി അധികൃതരുമായും അദ്ദേഹം മണിക്കൂറുകളോളം ചര്‍ച്ച നടത്തി. സൗദിയില്‍ ആപ്ലിക്കേഷന്‍സ് വികസിപ്പിക്കുന്ന നിലയം തുടങ്ങാന്‍ അദ്ദേഹം ആപ്പിള്‍ അധികൃതരെ ക്ഷണിച്ചു. കൂടാതെ അറബിക് വിദ്യാഭ്യാസത്തിന് സഹായകമാകുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, സൗദിയിലെ യുവാക്കള്‍ക്ക് ആപ്പിള്‍ കമ്പനിയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നീ കാര്യങ്ങളിലും സംഘം ചര്‍ച്ച നടത്തി.

ഇതിന് ശേഷം മന്ദിരം ചുറ്റിക്കാണുവാനും സൗദി കിരീടാവകാശി സമയം കണ്ടെത്തി. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച തീയേറ്ററും ഇദ്ദേഹം സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here