സൗദി കൊട്ടാരത്തിന് സമീപം ഡ്രോണ്‍

റിയാദ് :സൗദി കൊട്ടാരത്തിന് സമീപത്ത് കൂടി അപ്രതീക്ഷിതമായ പറന്നു നീങ്ങിയ ടോയി ഡ്രോണ്‍ വിമാനത്തെ സുരക്ഷാ അധികൃതര്‍ വെടിവെച്ചിട്ടു. ശനിയാഴ്ച വൈകുന്നേരും 7.30 യോടെയാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. റിയാദിലുള്ള കൊട്ടാരത്തിന്റെ സമീപത്ത് കൂടിയാണ് ഡ്രോണ്‍ വിമാനം പറന്ന് നീങ്ങിയത്.

കുസ്സാമയിലുള്ള ചെക്ക്‌പോയിന്റാണ് ഇത് കണ്ടെത്തിയത്. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ സേന ഡ്രോണിനെ വെടിവെച്ചിട്ടതായി അധികൃതര്‍ വ്യക്തമാക്കി. 30 സെക്കന്റോളം വെടിവെപ്പ് നീണ്ടു നിന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. സല്‍മാന്‍ രാജാവ് ഈ സമയം കൊട്ടാരത്തിനുള്ളില്‍ ഇല്ലായിരുന്നതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അദ്ദേഹം ദിരിയയിലുള്ള തന്റെ ഫാം ഹൗസിലായിരുന്നു. കൊട്ടാരത്തിന് സമീപത്ത് കൂടി ഡ്രോണ്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം.

LEAVE A REPLY

Please enter your comment!
Please enter your name here