പ്രവാസികള്‍ക്ക് ആശ്വാസ നടപടി

റിയാദ് : ഒരു വിഭാഗം വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവുമായി സൗദി അറേബ്യ. സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക .2016 ഡിസംബര്‍ 22 ന് മുന്‍പ് കരാറില്‍ പങ്കാളികളായ കമ്പനികളിലെ ജീവനക്കാര്‍ക്കാണ് ലെവി ഇളവ് അനുവദിക്കുന്നത്.

വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതോടെ ആയിരം തൊഴിലാളികളുള്ള കമ്പനികള്‍ ഈ വര്‍ഷം മാത്രം 48 ലക്ഷം വരെ റിയാല്‍ ലെവി അടയ്‌ക്കേണ്ട സ്ഥിതി വന്നു. ഇതേ തുടര്‍ന്ന് കമ്പനികള്‍ ലെവിയില്‍ ഇളവ് ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സൗദി മന്ത്രിസഭായോഗം ലെവിയില്‍ ഇളവ് അനുവദിച്ചത്. 2016 ഡിസംബര്‍ 22ന് മുന്‍പ് കരാര്‍ ഒപ്പുവെച്ച സര്‍ക്കാര്‍ പദ്ധതികളിലെ വിദേശ തൊ
ഴിലാളികള്‍ക്ക്, അടച്ച ലെവി മടക്കി നല്‍കും. ധനകാര്യ, വാണിജ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ ഇളവിനുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here