ആരോഗ്യ രംഗത്തും സ്വദേശിവത്കരണത്തിന് സൗദി

റിയാദ് : ആരോഗ്യ മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാന്‍ സൗദി അറേബ്യ നീക്കമാരംഭിച്ചു. ഇതിനുള്ള സമഗ്ര പഠനം ആരംഭിച്ചതായി സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അബ്ദു പറഞ്ഞു.

ആരോഗ്യമേഖലയിലെ മാനവശേഷി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇതിന് ആവശ്യമായ കോഴ്‌സുകള്‍ രാജ്യത്ത് ആരംഭിക്കും.

ഹെല്‍ത്ത് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചേര്‍ന്നിരുന്നു. ഫാര്‍മസി, നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളില്‍ സ്വദേശികള്‍ക്ക് മികച്ച പരിശീലനം നല്‍കും.

ഇത്തരത്തില്‍ 10 വര്‍ഷത്തിനകം ആരോഗ്യരംഗത്ത് തൊഴിവസരങ്ങളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കത്ത വിധത്തിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഈസ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

2018 സെപ്റ്റംബര്‍ മുതല്‍ സൗദി 12 മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. വാച്ച്, കണ്ണട, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, വസ്ത്രം, ഫര്‍ണിച്ചര്‍, കാര്‍, മോട്ടോര്‍ ബൈക്ക് എന്നിവയുടെ വില്‍പ്പന മേഖലയിലാണ് നിതാഖാത് നടപ്പാക്കുന്നത്.

ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടമുണ്ടാവുക. ഇതിന്റെ തുടര്‍ച്ചയായാണ് നിരവധി മലയാളികളുള്ള ആരോഗ്യ രംഗത്തും സ്വദേശിവത്കരണം നടപ്പാക്കുന്നത്.

സൗദി അറേബ്യ-ചിത്രങ്ങളിലൂടെ…

LEAVE A REPLY

Please enter your comment!
Please enter your name here