സ്വദേശിവത്കരണം മാര്‍ച്ച് 18 മുതല്‍

ജിദ്ദ : സൗദിയില്‍ ഈ മാസം 18 മുതല്‍ റെന്റ് എ കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കും. ഈ രംഗത്തെ മുഴുവന്‍ ജോലികളും സ്വദേശികള്‍ക്കായി നിജപ്പെടുത്തണമെന്ന് തൊഴില്‍, സാമൂഹിക, വികസന മന്ത്രാലയം ഉത്തരവിട്ടു. രാജ്യവ്യാപകമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രാലയം അറിയിക്കുന്നു.

അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്റ് ഡെലിവറി തുടങ്ങിയ ജോലികളാണ് റെന്റ് എ കാര്‍ മേഖലയില്‍ നിതാഖാതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിക്കുന്നു.

നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്നറിയാന്‍ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. കമ്പനികള്‍ക്ക് നേരത്തേ തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വദേശികള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ വിദേശികള്‍ ജോലിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത പിഴ ചുമത്തും.

നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിപ്പിക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ നടപടി ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കാന്‍ പൗരന്‍മാര്‍ക്കായി ടെലഫോണ്‍ നമ്പറും ആപ്ലിക്കേഷനും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

സൗദിവല്‍ക്കരണത്തിലൂടെ സ്വദേശികളായ യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുകയാണ് നടപടിയുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സൗദി ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here