ഈ മേഖലകളില്‍ കൂടി സ്വദേശിവത്കരണം

റിയാദ് : സൗദി അറേബ്യയിലെ കൂടുതല്‍ മേഖലകളില്‍ സ്വദേശി വത്കരണം സെപ്റ്റംബര്‍ 11 ന് നിലവില്‍ വരും. ചെറുകിട വ്യവസായ വാണിജ്യ മേഖലകളിലാണ് സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നത്. 12 മേഖലകളില്‍ മൂന്ന് ഘട്ടങ്ങളായി നിതാഖാത് നടപ്പാക്കും.

കാര്‍ ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്‌സ്ത്ര ശാലകള്‍,ഫര്‍ണിച്ചര്‍ കടകള്‍ എന്നീ കേന്ദ്രങ്ങളിലാണ് സെപ്റ്റര്‍ 11 ന് പ്രസ്തുത നിയമം നടപ്പാക്കുന്നത്. ഇലക്ട്രിക്കല്‍ കടകളിലും കണ്ണട വില്‍പ്പന കേന്ദ്രങ്ങളിലും നവംബര്‍ 9 മുതലും നിതാഖാത് പ്രാബല്യത്തിലാക്കും.

മൂന്നാം ഘട്ടത്തില്‍ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, മധുരപലഹാരക്കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. ഇവിടങ്ങളില്‍ അടുത്തവര്‍ഷം ജനുവരി 7 നാണ് നിയമം യാഥാര്‍ത്ഥ്യമാവുക. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രസ്തുത 12 മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്കാണ് നിതാഖാത് പ്രഹരമേല്‍പ്പിക്കുന്നത്. നിര്‍ദേശിക്കപ്പെട്ട കാലയളവില്‍ തന്നെ ഈ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയില്ലെങ്കില്‍ പിഴ ഉള്‍പ്പെടെ കനത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിക്കുന്നു.

സൗദി അറേബ്യ- ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here