വാണിജ്യ പോസ്റ്റുകള്‍ക്ക് നിരോധനം

റിയാദ് : വാണിജ്യ ലക്ഷ്യം വെച്ചുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിട്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കി. കൈമാറ്റം ചെയ്യപ്പെടുന്ന പല പോസ്റ്റുകളും രാജ്യം പിന്‍തുടരുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം.

വിവരസാങ്കേതിക മന്ത്രാലയം ഇതുസംബന്ധിച്ച് സമഗ്രമായ നിയമാവലി ആവിഷ്‌കരിക്കും. സോഷ്യല്‍ മീഡിയയിലൂടെ വിനിമയം ചെയ്യുന്ന വിവരങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസൃതമല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.

വാണിജ്യ തത്പര പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തും. ഇത് പ്രതിവര്‍ഷം പുതുക്കണം. സമൂഹ മാധ്യമങ്ങളെ തെറ്റായ നിലയില്‍ ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും വിലക്കാന്‍ നടപടി ഉപകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇത്തരം സാങ്കേതിക സംവിധാനങ്ങളെ സമൂഹ നന്‍മ മുന്‍നിര്‍ത്തി ഉപയോഗപ്പെടുത്തണമെന്ന് വിവരസാങ്കേതിക മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here