ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി

റിയാദ് : സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമായി തുടങ്ങി. തിങ്കളാഴ്ച മുതലാണ് ഡ്രൈവിങ് ലൈസന്‍സ് വിതരണം ആരംഭിച്ചത്. സൗദി ജനറല്‍ ട്രാഫിക് ഡയറ്കടറേറ്റിന്റേതാണ് നടപടി.

ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയുള്ളത്. ആദ്യ ഘട്ടത്തില്‍, വിദേശത്തുനിന്നും മുന്‍പ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ് അനുവദിച്ച് തുടങ്ങിയത്.

ഇതുസംബന്ധിച്ചുള്ള വീഡിയോ ഗതാഗത വിഭാഗം പുറത്തിറക്കി. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്നുവെന്ന് 2017 സെപ്റ്റംബര്‍ 27 നാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്.

ഡ്രൈവിങ് പരിശീലനത്തിന് 5 കേന്ദ്രങ്ങളാണ് സൗദിയില്‍ ക്രമീകരിച്ചത്. ഇതില്‍ വിദേശത്ത് നിന്ന് ഡ്രൈവിങ്ങില്‍ പ്രാവീണ്യം നേടിയവരുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്. 18 നും അതിന് മുകളിലുമുള്ളവര്‍ക്കാണ് ഡ്രൈവിങ്ങിന് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here