പ്രവാസികള്‍ക്ക് സൗദിയില്‍ നിന്നൊരു സന്തോഷവാര്‍ത്ത

ജിദ്ദ : വിദേശികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നൂതന പദ്ധതിയുമായി സൗദി അറേബ്യ. വിദേശികള്‍ക്കും കുടുംബത്തിനും എല്ലാ മേഖലയിലും ഉന്നത സേവനം ലഭ്യമാക്കാന്‍ പ്രത്യേക കാര്‍ഡ് അനുവദിക്കും.

വിദേശികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. വിദേശികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഒരുക്കുകയും ചെയ്യും.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. സൗദിയില്‍ കഴിയുന്നവരുടെ ജീവിത നിലവാരം ഉയ
ര്‍ത്തുന്നതിനായി 130 ബില്യണ്‍ റിയാലിന്റെ പദ്ധതിയാണ് സൗദി നടപ്പാക്കുന്നത്.

വിദേശികളുടെ ജീവിത നിലവാരവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ഇതില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴില്‍, നഗരവികസനം, ഗതാഗത പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ കായിക വിനോദ രംഗങ്ങളില്‍ നൂതന പദ്ധതികള്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here