വനിതാ ഡ്രൈവര്‍മാര്‍ ഇനി പൊതുമേഖലയിലും

റിയാദ് : സൗദി അറേബ്യയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് പൊതുമേഖലയിലും ജോലി ചെയ്യാം. കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കാനേ അനുമതിയുള്ളൂ. ജൂണ്‍ 24 മുതലാണ് രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ചെയ്യാന്‍ സാധിക്കുക.

ഈ ഘട്ടത്തില്‍ സ്വകാര്യ മേഖലയ്ക്ക് പുറമെ പൊതുമേഖലയിലും ഡ്രൈവര്‍മാരായി സേവനം അനുഷ്ഠിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഗതാഗത വകുപ്പ് പുറത്തുവിട്ടു.

ഡ്രൈവര്‍ സൗദി വനിതയായിരിക്കണം. അംഗീകൃത കാലാവധിയുള്ള ലൈസന്‍സാകണം. ഡ്രൈവര്‍ പകര്‍ച്ചവ്യാധികള്‍ ഉള്ളവരോ, ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരോ ആയിരിക്കരുത്.

തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയുള്ള നിരത്തുകളിലേ പൊതുമേഖലയിലും വനിതകള്‍ ഡ്രൈവിംഗ് നടത്താന്‍ പാടുള്ളൂ.

കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ക്ക് ചുരുങ്ങിയത് 7 സീറ്റുകള്‍, എസി, ഓണ്‍ലൈന്‍ ട്രാക്കിംഗ് ഡിവൈസ്, ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍, എന്നിവയുണ്ടായിരിക്കണം.

വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. യാത്രക്കാര്‍ പുരുഷന്‍മാര്‍ മാത്രമാണെങ്കിലും ഡ്രൈവര്‍ സൗദി സ്വദേശി അല്ലാതിരിക്കുകയും അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ വാഹനമോടിക്കുകയും ചെയ്താല്‍ അയ്യായിരം റിയാല്‍ വീതം പിഴയൊടുക്കേണ്ടി വരും.

വാഹനത്തിന്റെ മുന്‍സീറ്റില്‍ പുരുഷനോ കുട്ടികളോ ഇരുന്നാല്‍ രണ്ടായിരം റിയാലും പിഴ നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here