സൗദി സ്ത്രീകള്‍ ഇനി ഈ രംഗത്തും

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 16 റസ്‌റ്റോറന്റുകളില്‍ സ്ത്രീകളെ നിയമിക്കും.സ്വദേശി വനിതകളെയാണ് തുടക്കത്തില്‍ പരിഗണിക്കുന്നത്.

തുടര്‍ന്ന് കൂടുതല്‍ റസ്റ്റോറന്റുകളുമായി ധാരണയിലെത്തിയ ശേഷം അവിടങ്ങളില്‍ വനിതകള്‍ക്ക് നിയമനം നല്‍കും. ജൂണ്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാരായി വനിതകള്‍ക്ക് ജോലിയെടുക്കാമെന്ന് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം.കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്ദ നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള വിലക്ക് എടുത്തുകളഞ്ഞിരുന്നു.

കൂടാതെ സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനവും അനുവദിച്ചു. ഇതുമാത്രമല്ല സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സൗദി നടപ്പാക്കുന്ന പരിഷ്‌കരണ നടപടികള്‍.

നിരോധനം റദ്ദാക്കി തിയേറ്ററുകള്‍ പുനരാരംഭിച്ച് സിനിമാ പ്രദര്‍ശനത്തിനും സൗദി ഭരണകൂടം അംഗീകാരം നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യ- ചിത്രങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here