ഷെയ്ഖ് അലി വിടവാങ്ങിയത് 147 ാം വയസ്സില്‍; അന്ന് മെക്കയിലേക്ക് കാല്‍നടയായി താണ്ടിയത് 600 കി.മീ

സൗദി അറേബ്യ : രാജ്യത്തെ ഏറ്റവും പ്രായമേറിയ പൗരന്‍ അന്തരിച്ചു. ഷെയ്ഖ് അലി അല്‍ അലക്മിയാണ് മരിച്ചത്. 147 ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞയാഴ്ചയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചത്.ആയുര്‍ദൈര്‍ഖ്യത്തില്‍ റെക്കോര്‍ഡിട്ട് വിടപറഞ്ഞ അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ബന്ധുക്കള്‍ വെളിപ്പെടുത്തി. ജൈവ ഭക്ഷണമാണ് ഷെയ്ഖ് അലി ശീലമാക്കിയിരുന്നത്. തന്റെ തന്നെ പാടത്തുണ്ടാക്കുന്ന ജൈവ ധാന്യങ്ങളും പച്ചക്കറികളും ഫാമില്‍ നിന്ന് ശേഖരിക്കുന്ന മാംസങ്ങളുമാണ് ആഹാരത്തിലുള്‍പ്പെടുത്തിയിരുന്നത്. പാക്കറ്റ് ഭക്ഷണങ്ങളോട് അദ്ദേഹം എന്നും അകന്നുനിന്നു. കൂടാതെ അത്യപൂര്‍വമായേ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നുള്ളൂ. സാധ്യമായപ്പോഴൊക്കെ അദ്ദേഹം ഏതാവശ്യത്തിനും കാല്‍നടയായാണ് പോയിരുന്നത്. അതിന്റെ ഉത്തമ ദൃഷ്ടാന്തവും കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ഹജ്ജ് കര്‍മ്മത്തിനായി ജന്‍മദേശമായ അഭയില്‍ നിന്ന് മക്കവരെ അദ്ദേഹം 600 കിലോമീറ്ററാണ് കാല്‍നടയായി താണ്ടിയത്.’പഴയകാലത്ത് ജീവിതം വളരെ മനോഹരമായിരുന്നു.ഇപ്പോള്‍ ആളുകളും അവസ്ഥകളും ഏറെ മാറിയിരിക്കുന്നു. എന്റെ തലമുറയില്‍പ്പെട്ടവരാരും ശേഷിക്കുന്നില്ല’. മരണത്തിന് മുന്‍പ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു.

സൗദി അറേബ്യ-ചിത്രങ്ങളിലൂടെ…

LEAVE A REPLY

Please enter your comment!
Please enter your name here