7 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു

ബീജിങ് : ചൈനയില്‍ 7 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അക്രമി കുത്തിക്കൊന്നു. 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.10 ന് ഷാന്‍സിയിലായിരുന്നു നടുക്കുന്ന സംഭവം.സാവോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ആക്രമണകാരണം വ്യക്തമല്ല.

12 നും 15 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരകളായത്. മരിച്ചവരില്‍ 5 പെണ്‍കുട്ടികള്‍ ഉള്‍പ്പെടും. കത്തിയുമായി കുട്ടികള്‍ക്കിടയിലേക്ക് ഇരച്ചുകയറിയ അക്രമി ഓരോരുത്തരെയായി കുത്തിവീഴ്ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here