373 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹവായ്: സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ എന്‍ജിന്‍ തകരാറായ വിമാനം അടിയന്തരമായി ഇറക്കാന്‍ സാധിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈനിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്.

373 പേരുണ്ടായിരുന്നു വിമാനത്തില്‍. പ്രധാന എന്‍ജിന്റെ പുറം മൂടി വലിയ പൊട്ടിത്തെറിയോടെ ഊരിത്തെറിക്കുകയായിരുന്നു. വിമാനം ഒരു വശത്തേയ്ക്ക് ചരിയുകയും ശക്തമായി ഉലുകയും ചെയ്തു.

അടിയന്തരമായി അമേരിക്കയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ സാധിച്ചതാണ് 363 യാത്രക്കാരും 10 ജീവനക്കാരുമുള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷിക്കാനിടയായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here