സ്‌കൂള്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു

കൊച്ചി : മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്.

കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് വീണത്. കുട്ടികളും ആയയും ഡ്രൈവറും അടക്കം 8 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറുടെ നില ഗുരുതരമാണ്.

മരട് കിഡ്‌സ് വേള്‍ഡ് കെയറിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊടുന്നനെ ബ്രേക്കിട്ടപ്പോഴോ അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴോ അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here