മൊബൈലില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

മോസ്‌കോ :കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. റഷ്യന്‍ സ്വദേശിനിയായ സെനിയ എന്ന 12 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്.

റഷ്യയിലെ സെര്‍പ്പ്‌കോസ്‌കി ജില്ലയിലെ ബോള്‍ഷെ ഗ്രെയ്‌സ്ലോവോ ഗ്രാമത്തിലാണ് സെനിയ തന്റെ മാതാപിതാക്കളോടൊപ്പം താമസിച്ച് വന്നിരുന്നത്.

സ്‌കൂളില്‍ നിന്നും വൈകുന്നേരം ബാസ്‌ക്കറ്റ് ബോള്‍ കളിച്ച് മടങ്ങി വന്നതിന് ശേഷം കുളിക്കാനായി ബാത്ത്‌റൂമില്‍ കയറിയതായിരുന്നു സെനിയ. മൊബൈല്‍ ബാത്ത്‌റൂമിലെ പ്ലഗ്ഗില്‍ ചാര്‍ജ്ജ് ചെയ്തതിന് ശേഷം മൊബൈലില്‍ നിന്നും പാട്ടും കേട്ട് കൊണ്ടായിരുന്നു പെണ്‍കുട്ടി കുളിക്കാന്‍ തുടങ്ങിയത്.ഇതിനിടയില്‍ മൊബൈല്‍ ബാത്ത്ടബ്ബിലെ വെള്ളത്തിലേക്ക് വീണു. മൊബൈലിന്റെ കേബിള്‍ പ്ലഗ്ഗുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ തന്നെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു.

കുറെ നേരമായിട്ടും മകള്‍ കുളിമുറിയില്‍ നിന്നും പുറത്ത് വരാത്തതിനെ തുടര്‍ന്ന് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സെനിയയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here