ട്രക്കില്‍ ഇടിച്ച് സ്‌കൂള്‍ ഉടമയും കുടുംബവും മരിച്ചു

ഹൈദരാബാദ്: നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ച് സ്‌കൂള്‍ ഉടമയും കുടുംബവും മരിച്ചു. തെലുങ്കാനയിലെ പെഡ്ഡപ്പള്ളിയിലാണ് സംഭവം. ഹൈദരാബാദില്‍ നിന്നും കരിംനഗറിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. അപകടസമയത്ത് കാറില്‍ സ്‌കൂള്‍ ഉടമയും ഭാര്യയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്.

അരുണ്‍കുമാര്‍, ഭാര്യ സൗമ്യ, കുട്ടികളായ അഖിലേഷ് കുമാര്‍, ഷാന്‍വി എന്നിവരാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ തന്നെ സ്‌കൂള്‍ നടത്തുകയാണ് അരുണ്‍ കുമാര്‍. ഹൈദരാബാദിലെ കോളജില്‍ സഹോദരനും ഭാര്യാ സഹോദരനും അഡ്മിഷന്‍ ഏര്‍പ്പെടുത്തിയ ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ലോറി നിര്‍ത്തിയിട്ടത് ശ്രദ്ധിക്കാതെ വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here