സ്‌കൂള്‍ പ്രിന്‍സിപ്പാളെ 12 ാം ക്ലാസ്സ് വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി ; വിദ്യാര്‍ത്ഥിയും പിതാവും അറസ്റ്റില്‍

യമുനാ നഗര്‍ :സ്‌കൂള്‍ പ്രിന്‍സിപ്പാളെ 12 ാം ക്ലാസ്സ് വിദ്യാര്‍ത്ഥി വെടിവെച്ച് കൊലപ്പെടുത്തി
ഹരിയാനയിലെ യമുനാനഗറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് കൊലപാതകം അരങ്ങേറിയത്.പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ആക്രമണം നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ക്ലാസില്‍ മതിയായ ഹാജര്‍ ഇല്ലാത്തതിനാലും മറ്റ് കുട്ടികളോട് സ്ഥിരം വഴക്ക് കൂടുന്നതിനാലും പ്രിന്‍സിപ്പാള്‍ റിഥു ചബ്ര ഈ വിദ്യാര്‍ത്ഥിയെ പുറത്താക്കിയിരുന്നു.ഇതിനെ തുടര്‍ന്ന് അരയില്‍ തോക്ക് തിരുകി ശനിയാഴ്ച് ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളുടെ റൂമില്‍ കടന്ന് ചെന്ന് റിഥു ചബ്രയെ വെടിവെച്ച് വീഴ്ത്തി.മൂന്ന് പ്രവിശ്യമാണ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാള്‍ക്ക് മേല്‍ വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് ഓടിയെത്തിയ പ്യൂണും മറ്റ് അദ്ധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും ബലം പ്രയോഗിച്ച് തോക്ക് പിടിച്ച് വാങ്ങി. ഗുരുതരമായി പരിക്കേറ്റ റിഥു ചബ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയേയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here