വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി

ജലാല്‍പുര :സ്‌കൂള്‍ യൂണിഫോമിന്റെ നീളം എടുക്കാനെന്ന് പറഞ്ഞ് പ്രധാനധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി. ഉത്തര്‍പ്രദേശിലെ ജലാല്‍പുര ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രധാനധ്യാപകനെതിരെ പൊലീസ് എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. ശേഷം ഇയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.ചൊവാഴ്ചയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും കേസില്‍ പ്രധാനധ്യാപകനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

മൊഴി രേഖപ്പെടുത്തിയതിന് ശേഷം കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here