അധ്യാപികയെ റേപ്പ് ചെയ്യുമെന്ന് വിദ്യാര്‍ത്ഥി

ഗുരുഗ്രാം : അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാംക്ലാസുകാരന്റെ ഭീഷണി. ന്യൂഡല്‍ഹി,ഗുരുഗ്രാമിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഭീഷണി മുഴക്കിയത്. അദ്ധ്യാപികയുടെ മകള്‍ ഇതേ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ്.

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഇപ്പോള്‍ സ്‌കൂളിലെത്താറില്ല. ഭീഷണിയെതുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലാണ് കുട്ടിയെന്ന് അദ്ധ്യാപിക വ്യക്തമാക്കുന്നു. അതേസമയം ഇതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി മറ്റൊരു അദ്ധ്യാപികയെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനും ലൈംഗിക ബന്ധത്തിനും ക്ഷണിച്ച് ഇമെയില്‍ അയച്ചു.

എട്ടാം ക്ലാസുകാരനാണ് അദ്ധ്യാപികയെ സെക്‌സിന് ക്ഷണിച്ചത്. ഇരുസംഭവങ്ങളിലും അദ്ധ്യാപികമാര്‍ പരാതിപ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അദ്ധ്യക്ഷ ശകുന്തള ധുള്‍ അറിയിച്ചു. സംഭവത്തില്‍ സ്‌കൂളിന് നോട്ടീസയയ്ക്കുമെന്നും അദ്ധ്യാപകരെയും പ്രസ്തുത വിദ്യാര്‍ത്ഥികളെയും വിളിപ്പിച്ച് വിവരങ്ങള്‍ തേടുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here