അശ്ലീല വീഡിയോ: അധ്യാപകനെ പുറത്താക്കി

ഷാന്‍ക്‌സി : വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍വെച്ച് ഉമ്മവെയ്ക്കുന്ന ദൃശ്യം പുറത്തായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെ അധ്യയന ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം. ജിയ എന്ന അദ്ധ്യാപകനാണ് അച്ചടക്കനടപടി നേരിട്ടത്.

ഒരു വിദ്യാര്‍ത്ഥിനിക്ക് വീട്ടില്‍ വെച്ച് ഫിസിക്‌സ് വിഷയത്തില്‍ ഇയാള്‍ ട്യൂഷന്‍ നല്‍കി വന്നിരുന്നു. ഈ വിദ്യാര്‍ത്ഥിയെ ചുംബിക്കുന്ന ദൃശ്യമാണ് പുറത്തായത്. കുട്ടിയെ ഉമ്മവെയ്ക്കുന്നത് അദ്ധ്യാപകന്‍ തന്നെ പകര്‍ത്തുകയായിരുന്നു.

എന്നാല്‍ അബദ്ധവശാല്‍ ക്യുസോണ്‍ എന്ന ആപ്പ് വഴി ഇയാളുടെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തെ പിന്‍തുടരുന്നവര്‍ക്കും ദൃശ്യം ലഭ്യമായി. മാര്‍ച്ച് 11 നാണ് വീഡിയോ ചിത്രീകരിച്ചത്. 47 കാരനായ അദ്ധ്യാപകന്‍ കൗമാരക്കാരിയുടെ ചുണ്ടില്‍ ഉമ്മവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

വിദ്യാര്‍ത്ഥിനിയെ മടിയിലിരുത്തി ഉമ്മവെയ്ക്കുന്ന ദൃശ്യം ഇയാള്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് തനിക്ക് മാത്രം കാണാന്‍ കഴിയുന്ന ഓണ്‍ലി മീ എന്ന ഒപ്ഷന്‍ നല്‍കി ഇയാള്‍ വീഡിയോ തന്റെ ക്യുസോണ്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അബദ്ധവശാല്‍ ഓള്‍ മൈ ഫ്രണ്ട്‌സ് എന്ന ഒപ്ഷനാണ് നല്‍കിയത്.

ഇതോടെ ദൃശ്യങ്ങള്‍ നൂറുകണക്കിനാളുകള്‍ക്ക് മുന്നിലെത്തി. ഇതോടെയാണ് അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. അതേസമയം ഇതുവരെ അദ്ധ്യാപകനെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

പുറത്താക്കിയതിനും ലൈസന്‍സ് റദ്ദാക്കിയതും കൂടാതെ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് ഇതുവരെ ഈടാക്കിയ ട്യൂഷന്‍ ഫീസ് മടക്കി നല്‍കാനും സ്‌കൂള്‍ ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here