ബെയ്ജിങ്: ഹോം വര്‍ക്ക് ചെയ്യാതെ പോയാലുള്ള അവസ്ഥ എന്താണെന്ന് അറിയാത്തവരായിരിക്കില്ല മിക്കവരും. അധ്യാപകന് ക്ലാസില്‍ കയറുന്നതിന് തൊട്ടുമുമ്പ് വരെ ചിലര്‍ ഹോം വര്‍ക്ക് ചെയ്യുന്നത് കാണാം. എന്നാലിവിടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഹോം വര്‍ക്ക് ചെയ്ത ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സംഭവം ചൈനയിലെ ഹെനാന്‍ പ്രവശ്യയിലെ ഷാംഗ്ക്വിയുവിലാണ്. വിദ്യാര്‍ത്ഥിനി ഹോം വര്‍ക്ക് ചെയ്യുവാന്‍ തിരഞ്ഞെടുത്ത രീതി കുറച്ച് സാഹസികമാണ്. ജീവന് പോലും നഷ്ടമായേക്കാവുന്ന സാഹസികത. തിരക്കേറിയ നഗരത്തിലൂടെ പായുന്ന കാറിന്റെ വിന്‍ഡോയിലിരുന്ന് മുകള്‍വശത്ത് ബുക്ക് വെച്ച് ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാനാണ് ഈ കുട്ടി ശ്രമിച്ചത്.
മെയ് 14നാണ് സംഭവം. ഈ സമയം കാറില്‍ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സംസാരിക്കുന്നതിന്റെ തിരക്കില്‍ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. അല്പം സമയം കഴിഞ്ഞ് കുട്ടിയുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട പിതാവ് വണ്ടി നിര്‍ത്തി പെണ്‍കുട്ടിയെ കാറിനുള്ളിലേക്ക് ഇരുത്തി. കുട്ടിയെ അടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ കാറിന് പുറകെ വന്ന വണ്ടിയിലുള്ളവര്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്ത് വന്നത്.