നിപ്പയ്ക്ക് കാരണം വവ്വാലുകള്‍ തന്നെ

തിരുവനന്തപുരം: നിപ്പ വൈറസിന് കാരണം വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രജ്ഞര്‍ ഇക്കാര്യം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വെളിപ്പെടുത്തി.

അതേസമയം കോഴിക്കോട് രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അത് പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസ് വാഹകര്‍. ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ്പാ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്- മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 5 ലേക്ക് മാറ്റി.

മധ്യവേനലവധിക്ക് ശേഷം പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജൂണ്‍ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് തുറന്നാല്‍ മതിയെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. മറ്റ് ജില്ലകളില്‍ ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here