ലിഫ്റ്റില്‍ മൂത്രമൊഴിച്ച കുട്ടിക്ക് സംഭവിച്ചത്

ബീജിങ്ങ് : ലിഫ്റ്റില്‍ സഞ്ചരിക്കവെ ആണ്‍കുട്ടി കണ്‍ട്രോള്‍ പാനലില്‍ മൂത്രമൊഴിച്ചു. ഇതോടെ ലിഫ്റ്റ് തകരാറിലായി കുട്ടി കുടുങ്ങുകയും ചെയ്തു. വെള്ളിയാഴ്ച ചൈനയിലെ ചോങ്ഖിങ്ങിലായിരുന്നു നാടകീയ സംഭവം.

തന്റെ കുസൃതി കുട്ടിക്ക് തന്നെ പുലിവാലായതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. കുട്ടി മാത്രമാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊടുന്നനെ കുട്ടി സ്വിച്ച് പാനലിന് മുകളിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

ശേഷം സിബ്ബിടുകയും വാതില്‍ തുറക്കാനായി കാത്തുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ പോകുന്നുവെന്ന് തോന്നിപ്പിച്ചെങ്കിലും പൊടുന്നനെ അടഞ്ഞു. ഇതോടെ കുട്ടി ലിഫ്റ്റില്‍ കുടുങ്ങി.

വാതില്‍ തുറക്കാനുള്ള ബട്ടണില്‍ ആവര്‍ത്തിച്ച് അമര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകാതെ ലെറ്റ് അണയുകയും ചെയ്തതോടെ കുട്ടി പരിഭ്രാന്തനായി. ഒടുവില്‍ സാങ്കേതിക വിദഗ്ധര്‍ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം കുട്ടിയുടേത് കുസൃതിയായി കണ്ടാല്‍ മതിയെന്ന അഭിപ്രായക്കാരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here