മാപ്പ് പറഞ്ഞ് സേവാഗ്

ഡല്‍ഹി :അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയതതില്‍ വര്‍ഗ്ഗീയ ആധിഷേപം നടത്തിയെന്നാരോപിച്ച് വിവാദങ്ങളില്‍ അകപ്പെട്ട ക്രിക്കറ്റ് താരം സെവാഗ് ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി തന്നെയാണ് താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ശനിയാഴ്ചയാണ് താരം മധുവിന്റെ കോലപാതകത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ഇട്ടത്.

ഒരു കിലോ അരിക്ക് വേണ്ടി ഉബൈദ്, ഹുസൈന്‍, അബ്ദുള്‍ കരീം എന്നിവരടങ്ങുന്ന ജനക്കൂട്ടം ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല, ഇവിടെ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

എന്നാല്‍ ട്വീറ്റില്‍ മുംസ്ലിം മതത്തില്‍പ്പെട്ട പ്രതികളുടെ പേരുകള്‍ മാത്രമേ സെവാഗ് നല്‍കിയുള്ളുവെന്നും ഇത് തീര്‍ത്തും വര്‍ഗ്ഗീയമായി അധിക്ഷേപിക്കലാണെന്ന് ചൂണ്ടികാണിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് താരം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് അപൂര്‍ണ്ണമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്നും വര്‍ഗ്ഗീയത ഉദ്ദ്യേശിച്ചില്ലെന്നും താരം വ്യക്തമാക്കി. വിമര്‍ശനങ്ങളെ അംഗീകരിക്കുന്നതായും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

പ്രതികള്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടിട്ടുണ്ടൈങ്കിലും അക്രമങ്ങളില്‍ ഒന്നിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here