ഡ്രൈവറില്ലാ ട്രാക്ടറുകള്‍ ഇറക്കി ചൈന

യാഹ :അത്യാധുനിക യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തില്‍ എന്നും ഒരു പിടി മുന്നിലാണ് ചൈനീസ് കമ്പനികളുടെ സ്ഥാനം. ഏറ്റവും അവസാനമായി ഒരു കിടിലന്‍ കണ്ടുപിടുത്തതോടെ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഡ്രൈവറില്ലാ ട്രാക്ടറുകളാണ് ചൈനയുടെ പുത്തന്‍ കണ്ടുപിടുത്തം.

കാര്‍ഷിക മേഖല ലോകത്ത് തന്നെ അനുദിനം തകര്‍ച്ചയെ നേരിടുകയാണ്. തൊഴിലാളികളുടെ ദൗര്‍ലഭ്യമാണ് കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളില്ലൊന്ന്. ഈ സാഹചര്യത്തിലാണ് ഡ്രൈവറില്ലാ ട്രാക്ടറുകളുമായി ചൈന രംഗത്തിറങ്ങിയിരിക്കുന്നത്.

വടക്കു കിഴക്കന്‍ ചൈനയിലെ ക്വോഖ പ്രവിശ്യയിലെ യാഹ നഗരത്തിലെ ഒരു കൃഷിപ്പാടത്താണ് ഈ ട്രാക്ടര്‍ പരീക്ഷണ ഓട്ടം നടത്തിയത്. യന്ത്രത്തെ സ്റ്റാര്‍ട്ട് ചെയ്യാനും ഓഫ് ചെയ്യാനും മാത്രമേ മനുഷ്യ സഹായം ആവശ്യമുള്ളു.

ഡ്രൈവറില്ലാതെ പാടത്ത് കൂടി സഞ്ചരിക്കുന്ന ഇവ ഓട്ടോമാറ്റിക് നാവിഗേഷന്‍ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് വഴി മനസ്സിലാക്കുന്നത്. നിലം ഉഴുതുന്നതും വിത്ത് ഇടുന്നതും എല്ലാം ഒറ്റയ്ക്ക് തന്നെ. സമൂഹ മാധ്യമങ്ങളില്‍ അത്ഭുതത്തോടെയാണ് ചൈനയുടെ ഈ പുത്തന്‍ പരീക്ഷണത്തെ പലരും സ്വാഗതം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here