മാധ്യപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മാധ്യപ്രവര്‍ത്തകയും ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (85) അന്തരിച്ചു. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1932 നവംബര്‍ 10ന് എറണാകുളം ജില്ലയിലെ വെങ്ങോലയില്‍ ജനിച്ചു.

വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പോസ്‌റ്റോഫീസില്‍ ക്ലാര്‍ക്കായും ടെലിഗ്രാഫിസ്റ്റായും ജോലി നോക്കി.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി കൊച്ചി എഡീഷനുകളില്‍ സബ് എഡിറ്ററായും പിന്നീട് കോട്ടയം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചു. പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആയി അവിടെ നിന്നും 2000ല്‍ രാജിവച്ച് പിരിഞ്ഞു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയില്‍ കോളമിസ്റ്റ് ആയി.

അതിന് ശേഷം കേരളാ മിഡ് ഡേ ടൈംസില്‍. പിന്നീട് 2007 ല്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. ‘നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ.

മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് ആ മേഖല വെല്ലുവിളി പോലെ ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here