അശ്ലീല കമന്റിട്ട പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

മുംബൈ :സീരിയല്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിട്ട പൊലീസുകാരന് എട്ടിന്റെ പണി കിട്ടി. നടി തന്നെ ഈ കമന്റ് സമൂഹ മാധ്യമത്തിലെ തന്റെ അക്കൗണ്ടില്‍ കൂടി ഷെയര്‍ ചെയ്‌തോടെ പൊലീസുകാരനും ഡിപ്പാര്‍ട്ട്‌മെന്റും വെട്ടിലായി.പ്രശസ്ത ഹിന്ദി സീരിയല്‍ നടി ശിഖാ സിങ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായാണ് മുംബൈ പൊലീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജഗദീശ് ഗുംഗെ എന്ന ഉദ്യോഗസ്ഥന്‍ മോശം കമന്റ് ഇട്ടത്. ‘പുതുവത്സര സമ്മാനമായി ബിക്കിനി ഇട്ട് നില്‍ക്കുന്ന കുറച്ച് ചൂടന്‍ ചിത്രങ്ങള്‍ ഞങ്ങള്‍ക്കായി പോസ്റ്റ് ചെയ്യാമോ’ എന്നായിരുന്നു ജഗദ്ദീശിന്റെ നടിയോടായുള്ള അപേക്ഷ.ഈ കമന്റ് കണ്ട് അരിശം വന്ന ശിഖ ഉടന്‍ തന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നടിയുടെ ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ പൊലീസുകാരന്റെ് കമന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് വലിയ നാണക്കേടായി. നിരവധി പേരാണ് ഇയാളുടെ മോശം പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ രംഗത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here