മോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയ വൃദ്ധന്‍ അറസ്റ്റില്‍

കൊയമ്പത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ വൃദ്ധന്‍ പിടിയിലായി. കൊയമ്പത്തൂര്‍ പൊലീസാണ് മുഹമ്മദ് റഫീഖ് എന്ന വൃദ്ധനെ അറസ്റ്റ് ചെയ്തത്. 1998 ലെ കൊയമ്പത്തൂര്‍ സ്‌ഫോടന കേസുകളിലെ പ്രതിയായിരുന്നു മുഹമ്മദ് റഫീഖ്. അടുത്തിടെയാണ് അദ്ദേഹം ഈ കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിനിടയിലാണ് ഇയാള്‍ പ്രധാനമന്ത്രിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയത്. വാഹന കോണ്‍ട്രാക്റ്ററായ പ്രകാശനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ഇയാളുടെ ഈ പ്രകോപനപരമായ വാക്കുകള്‍. സാമ്പത്തിക കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും വിഷയം പെട്ടെന്ന് പ്രധാനമന്ത്രിയിലേക്ക് തിരിയുകയായിരുന്നു. 1998 ല്‍ എല്‍ കെ അദ്വാനി കൊയമ്പത്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ബോംബുകള്‍ സ്ഥാപിച്ചത് പോലെ മോദിയെ ഇല്ലാതാക്കാനും തങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സംഭാഷണത്തില്‍ റഫീഖ് പറഞ്ഞത്.

ഈ സംഭാഷണം സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തനിക്കെതിരെ നിരവധി കേസുകളുണ്ടെന്നും നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചതായും ഇയാള്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയെ ഇല്ലാതാക്കാന്‍ ഇയാള്‍ക്കും സംഘത്തിനും ഗൂഢപദ്ധതികള്‍ ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here