22 വര്‍ഷത്തിനിടെ 7 കൊലപാതകം;3 പേര്‍ കാമുകിമാരുടെ ഭര്‍ത്താക്കന്‍മാര്‍;ഒടുവില്‍ പ്രതി പിടിയില്‍

പട്യാല : 22 വര്‍ഷത്തിനിടെ ഏഴുപേരെ ക്രൂരമായി കൊന്ന പരമ്പര കൊലയാളി പിടിയില്‍. ലുധിയാന സ്വദേശി ജഗ്‌രൂപ്‌ സിങ്ങാണ് അറസ്റ്റിലായത്. 47 കാരനായ അക്രമി, 7 ദാരുണമായ നരഹത്യകള്‍ നടത്തിയ ശേഷമാണ്‌ പിടിയിലാകുന്നത്. ഇതോടെ തെളിയാതെ കിടന്ന 6 കേസുകള്‍ക്കാണ് തുമ്പുണ്ടായത്. ഡിസംബര്‍ 30 ന് പട്യാലയില്‍ രജീന്ദര്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഇയാള്‍ കുരുക്കിലാകുന്നത്.രജീന്ദറിന്റെ ഭാര്യയുമായി ജഗ്‌രൂപിന് അടുപ്പമുണ്ടായിരുന്നു. രജീന്ദറിന് മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ 22 വര്‍ഷത്തിനിടയിലെ 7 കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.1995 ലായിരുന്നു ആദ്യ കൊലപാതകം. മോഷണശ്രമത്തിനിടയില്‍ രണ്ട് പേരെയാണ് കൊലപ്പെടുത്തിയത്.തുടര്‍ന്ന് 98 ല്‍ ഒരു വനിതയെ കൊന്നു. 2004 ലും 2011 ലുമായി രണ്ട് യുവാക്കളെ വകവരുത്തി. ഇവര്‍ രണ്ടുപേരും ജഗ്‌രൂപിന്റെ കാമുകിമാരുടെ ഭര്‍ത്താക്കന്‍മാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here