മോഷണ സംഘത്തിന് ശിക്ഷ വിധിച്ചു

ദുബായ് :അബുദാബിയിലെ മസാജ് പാര്‍ലറില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ എഴംഗ പ്രവാസി സംഘത്തിന് 10 വര്‍ഷം ജയില്‍ ശിക്ഷ. ഈ വര്‍ഷം ജനുവരിയിലാണ് സംഘം കവര്‍ച്ച നടത്തിയത്. അബുദാബിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മസാജ് പാര്‍ലറില്‍ സംഘം അതിക്രമിച്ച് കയറി മോഷണം നടത്തുകയായിരുന്നു.

എഷ്യന്‍ സ്വദേശികളായ എഴംഗ സംഘമാണ് കൊള്ള നടത്തിയത്. വാളുകളുമായി മസാജ് പാര്‍ലറിനുള്ളില്‍ കയറിയ ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കസേരകളില്‍ കയറ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. ശേഷം അവിടെ നിന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തതിന് ശേഷം കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടി. ഇതില്‍ ചിലര്‍ നേരത്തേയും സമാനമായ മോഷണ ശ്രമങ്ങളില്‍ പങ്കെടുത്തവരാണ്. പണം തട്ടിയെടുക്കല്‍, ജോലിക്കാരുടെ ജീവന്‍ അപഹരിക്കാന്‍ ശ്രമം, സ്വാതന്ത്ര്യം നിഷേധിക്കല്‍ എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ കോടതിയില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here