ആരാധകനെ ശകാരിച്ച് ഷാരൂഖ് ഖാന്‍

മുംബൈ: താരങ്ങളോടുള്ള ആരാധന മൂത്ത് ചിലര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. എന്നാല്‍ താരാരാധന കൂടുമ്പോള്‍ ആരാധകര്‍ തന്നെ മുന്നറിയിപ്പ് നല്‍കി രംഗത്തെത്താറുണ്ട്.

ഇത്തരത്തില്‍ ബോളിവുഡില്‍ നിന്നുള്ള സാഹസികനായ ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിയിരിക്കുന്നത്. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണ് ഇദ്ദേഹം.

ഷാരൂഖ് അഭിനയിച്ച ഫാന്‍ എന്ന ചിത്രത്തിലെ ജാബ്ര ഡാന്‍സ് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രമിറങ്ങി രണ്ടുവര്‍ഷത്തിനിപ്പുറം കരണ്‍ പട്ടേല്‍ എന്ന ആരാധകന്‍ താന്‍ ജാബ്ര ഡാന്‍സ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഷാരൂഖിനായി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

നഗരത്തിലെ ഹോര്‍ഡിംഗിന് മുകളില്‍ നിന്നാണ് കരണ്‍ പട്ടേല്‍ ഡാന്‍സ് ചെയ്യുന്നത്. ഷാരൂഖിനോടുള്ള എന്റെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള വഴിയെന്നാണ് പോസ്റ്റില്‍ കരണ്‍ പറഞ്ഞത്.

അതേസമയം ഷാരുഖിന്റെ അഭിനന്ദനം പ്രതീക്ഷിച്ചിരുന്ന ആരാധകനെ ഞെട്ടിച്ച് താരത്തിന്റെ മറുപടിയെത്തി. തനിക്ക് വേണ്ടി ഇത്തരം സാഹസികമായ കാര്യങ്ങള്‍ ചെയ്യരുതെന്നും ഇതൊക്കെ വളരെ ഭയപ്പെടുത്തുന്നതുമാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് 13 അടി ഉയരമുള്ള മതിലില്‍ നിന്നു ചാടിയതിന് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫും ഒരു ആരാധകനെ ശകാരിച്ചിരുന്നു.

അതേസമയം ഷാരുഖിന്റെ അഭിനന്ദനം പ്രതീക്ഷിച്ചിരുന്ന ആരാധകനെ ഞെട്ടിച്ച് താരത്തിന്റെ മറുപടിയെത്തി. തനിക്ക് വേണ്ടി ഇത്തരം സാഹസികമായ കാര്യങ്ങള്‍ ചെയ്യരുതെന്നും ഇതൊക്കെ വളരെ ഭയപ്പെടുത്തുന്നതുമാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here