ലോകകപ്പിന് മലയാളം കമാന്ററി

കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ മലയാളത്തിലും കമാന്ററി. ഐഎസ്എല്ലില്‍ മലയാളത്തില്‍ കമാന്‍ട്രി നല്‍കി കേരള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ മറക്കാനാവാത്ത സ്ഥാനം കയ്യടക്കിയ  മലയാളികളുടെ സ്വന്തം ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോവിലൂടെയാണ് ഷൈജു ഈക്കാര്യം വ്യക്തമാക്കിയത്. സോണി ഇ.എസ്.പി.എന്‍ ചാനലിലാണ് മലയാളം കമന്‍ട്രിയോടെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ സംപ്രേഷണം ഉണ്ടാവുക.

‘ഫുട്ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം, ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇ.എസ്.പി.എനിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്സില്‍ ഞാന്‍’ എന്ന കുറിപ്പോടെയാണ് ഷൈജു ഫേസ്ബുക്ക് ലൈവില്‍ ഇക്കാര്യം പറഞ്ഞത്.

ഐ.എസ്.എലില്‍ നിങ്ങള്‍ നെഞ്ചേറ്റിയത് പോലെ റഷ്യന്‍ ലോകകപ്പിലും കൂടെ ഉണ്ടാകണമെന്ന് ഷൈജു ആവശ്യപ്പെട്ടു. തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നും അരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്തണമെന്നും ഷൈജു മലയാളി ആരാധകരോടായി വീഡിയോയില്‍ പറയുന്നു.

ഇനി 5 ദിവസം മാത്രമാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ബാക്കിയുള്ളത്. ജൂണ്‍ 14ന് രാത്രി 8.30നാണ് ഉദ്ഘാടന മത്സരം.

ഫുട്ബോൾ മലയാളത്തിന്സ്വപ്ന സാക്ഷാത്കാരംലോകകപ്പ് ലൈവ് ഇൻ മലയാളംSONY Espn ലേക്ക് സ്വാഗതംകമൻട്രി ബോക്സിൽ ഞാൻ……

Shaiju Damodaranさんの投稿 2018年6月8日(金)

LEAVE A REPLY

Please enter your comment!
Please enter your name here