ഷക്കീലയുടെ ചിത്രത്തിന്റെ ടീസര്‍

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം ‘ശീലാവതി; വാട്ട് ദ ഫക്കിന്റെ ടീസര്‍ പുറത്തിറങ്ങി. സായിറാം ദസാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും കേരളത്തില്‍ നടന്ന ഒരു വിവാദ സംഭവമാണ് സിനിമ പ്രതിപാദിക്കുന്നത്. ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഷക്കീല.

സിനിമയില്‍ വീണ്ടും മുഖ്യ കഥാപാത്രമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ വീണ്ടും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഒരു സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിത്.

കേരളത്തെ പിടിച്ചുലക്കിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും സായ്‌റാം പറഞ്ഞു. ഷക്കീലയുടെ 250ാമത്തെ ചിത്രമാണിത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

കഴിഞ്ഞ ദിവസം ഷക്കീല ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. മദ്യ ഗ്ലാസിനു മുന്നില്‍ സിരഗറ്റ് വലിച്ചിരിക്കുന്ന ഷക്കീലയുടെ ചിത്രമാണ് പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here